08:37am 20 October 2026
NEWS
ഓസ്‌ട്രാവ സർവകലാശാല പ്രതിനിധികൾ കുസാറ്റ് സന്ദർശിച്ചു


18/02/2025  06:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓസ്‌ട്രാവ സർവകലാശാല പ്രതിനിധികൾ കുസാറ്റ് സന്ദർശിച്ചു

കൊച്ചി: ചെക്ക് റിപ്പബ്ലിക്കിലെ ഓസ്‌ട്രാവ സർവകലാശാലയിൽ നിന്നുളള ഒൻപത് പ്രതിനിധികൾ ഫെബ്രുവരി 15-ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സന്ദർശിച്ചു. സയൻസ് ഫാക്കൽറ്റി ഡീൻ സുസാന വാക്ലാവിക്കോവയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ പ്രഗത്ഭരായ അധ്യാപകരടങ്ങിയ സംഘം കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജൂനൈദ് ബുഷിരിയുമായി ചർച്ചകൾ നടത്തി.

അക്കാദമിക സഹകരണങ്ങളെ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് കൂടിക്കാഴ്ചയുടെ മുഖ്യ പ്രമേയം. വിദ്യാർത്ഥി വിനിമയ പരിപാടികൾ, മൊബിലിറ്റി പരിപാടികൾ എന്നിവയോടൊപ്പം ഗവേഷണ സഹകരണത്തിനും നവീന അക്കാദമിക സംരംഭങ്ങൾക്കും അവസരങ്ങൾ കണ്ടെത്തേണ്ട ആവശ്യകതയെ കുറിച്ചും ചർച്ചകൾ നടത്തി.

Photo caption : ഓസ്‌ട്രാവ സർവകലാശാല പ്രതിനിധികൾ കുസാറ്റ് സന്ദർശിച്ചപ്പോൾ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img